Monday, October 8, 2012

ക്ഷേത്രങ്ങളേക്കാള്‍ രാജ്യത്തിന് ആവശ്യം കക്കൂസ്: ജയറാം രമേഷ്


രാജ്യത്തിന് അമ്പലങ്ങളേക്കാള്‍ ആവശ്യം കക്കൂസുകളാണെന്ന് കേന്ദ്രമന്ത്രി ജയറാം രമേഷ്. ഇന്ത്യയില്‍ 64 ശതമാനംപേരും കക്കൂസ് ഉപയോഗിക്കാത്തവരാണെന്നും ഇതൊരു ലോക റെക്കോഡാണെന്നും ജയറാം രമേഷ് പറഞ്ഞു. നമുക്ക് എത്ര അമ്പലങ്ങള്‍ ഉണ്ടെന്നുള്ളതല്ല, രാജ്യത്ത് ശുചീകരണം ഇല്ലെന്നതാണ് പ്രശ്നം. കക്കൂസുകള്‍ക്കും ശുചീകരണത്തിനും കൂടുതല്‍ പ്രാധാന്യം കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ സേവാഗ്രാമില്‍ കഴിഞ്ഞദിവസം നിര്‍മല്‍ ഭാരത് യാത്ര എന്ന ശുചീകരണ ബോധവല്‍കരണയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എന്നാല്‍, ആരാധനാലയങ്ങളെയും കക്കൂസിനെയും കൂട്ടിക്കുഴയ്ക്കരുതെന്ന വാദവുമായി ബിജെപി രംഗത്തെത്തി. ബജ്രംഗ്ദള്‍, വിഎച്ച്പി തുടങ്ങിയ സംഘപരിവാര്‍ സംഘടനകളും പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തി. മന്ത്രി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി, ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ ജയറാം രമേഷിന്റെ വസതിക്കുമുന്നില്‍ പ്രകടനം നടത്തി. ജയറാം രമേഷിന്റെ പ്രസ്താവന അദ്ദേഹംതന്നെ വിശദീകരിക്കുമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

deshabhimani 081012

No comments:

Post a Comment