Monday, October 8, 2012
എസ്എഫ്ഐ നേതാവിനു ക്രൂര മര്‍ദ്ദനം; നാട്ടുകാര്‍ പൊലീസ് സ്റ്റേഷന് ഉപരോധിച്ചു
എസ്എഫ്ഐ നേതാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. ചോര ഛര്‍ദിച്ച് അവശനായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യം നിഷേധിച്ചതിനെ തുടര്‍ന്ന് സിപിഐ എം പ്രവര്‍ത്തകരും നാട്ടുകാരും പൊലീസ് സ്റ്റേഷന് ഉപരോധിച്ചു. തുടര്‍ന്ന് ഡിവൈഎസ്പിയുടെ സാന്നിധ്യത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ സിഐയെ ചുമതലകളില്‍നിന്ന് മാറ്റി അന്വേഷണം നടത്താമെന്ന ഉറപ്പില്‍ സമരം അവസാനിപ്പിച്ചു.
എസ്എഫ്ഐ കോന്നി ഏരിയ സെക്രട്ടറി ജയകൃഷ്ണനെ ശനിയാഴ്ച രാത്രി 12 മണിക്കാണ് വീട്ടില്‍നിന്ന് കോന്നി സിഐ മധു ബാബുവും സംഘവും കസ്റ്റഡിയിലെടുത്തത്. മലയാലപ്പുഴയിലെ സംഭവത്തില്‍ മൊഴിയെടുക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു സ്റ്റേഷനില്‍ എത്തിച്ചത്. എന്നാല്‍, ഈ കേസില്‍ ജയകൃഷ്ണന് പ്രതിയായിരുന്നില്ല. കോന്നി സ്റ്റേഷനില്‍ എത്തിച്ച ജയകൃഷ്ണനെ പൊലീസ് അതിഭീകരമായി മര്‍ദിച്ചു. കണ്ണില്‍ മുളകുപൊടി കലക്കിയൊഴിച്ചു. തുടര്‍ന്ന് പത്തനംതിട്ട സ്റ്റേഷനില്‍ എത്തിച്ച് മൊഴിയെടുത്തു. അവശനായ ജയകൃഷ്ണന്റെ വായില്‍നിന്ന് രക്തം വരാന്‍ തുടങ്ങിയതോടെ സംഭവസ്ഥലത്തെത്തിയ സിപിഐ എം നേതാക്കളും ജനപ്രതിനിധികളും ജയകൃഷ്ണനെ ആശുപത്രിയിലാക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് അവഗണിച്ച് വീണ്ടും കോന്നി സ്റ്റേഷനിലെത്തിച്ചു. ജയകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട നേതാക്കളോട് ധിക്കാരപരമായ നിലപാടാണ് സിഐ സ്വീകരിച്ചത്. പിന്നീട് പത്തനംതിട്ട ജനറലാശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ച ജയകൃഷ്ണനെ മലയാലപ്പുഴ കേസിലെ പ്രതിയെന്ന നിലയില്‍ ഹാജരാക്കി ഡോക്ടറുടെ റിപ്പോര്‍ട്ട് വാങ്ങി. തുടര്‍ന്ന് വീണ്ടും കോന്നി സ്റ്റേഷനില്‍ എത്തിച്ചു. കൂടുതല്‍ അവശനായ ജയകൃഷ്ണന് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ടി പ്രവര്‍ത്തകരും നാട്ടുകാരുമടങ്ങിയ വലിയൊരു സംഘം പുലര്‍ച്ചെ അഞ്ചോടെ പൊലീസ് സ്റ്റേഷന് ഉപരോധിച്ചു. രാവിലെ എട്ടോടെ സ്ഥലത്തെത്തിയ അടൂര്‍ ഡിവൈഎസ്പി അനില്‍ ദാസ് സിഐയെ മാറ്റിനിര്‍ത്തി സംഭവം അന്വേഷിക്കാമെന്ന ഉറപ്പില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.
കോന്നി എംഎല്‍എയും മന്ത്രിയുമായ അടൂര്‍ പ്രകാശ് എംഎല്‍എ ഫണ്ട് ചെലവഴിക്കാതിരുന്നതിനെ തുടര്‍ന്ന് നടന്ന സമരത്തിലുണ്ടായ ചെറിയ ഉന്തിലും തള്ളിലും ജയകൃഷ്ണനെ പ്രതിയാക്കി മാസങ്ങള്‍ക്കുമുമ്പ് കോന്നി പൊലീസ് കേസെടുത്തിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ അറസ്റ്റ് നടപടികള്‍. കോടതിയില്‍ ഹാജരാക്കിയ ജയകൃഷ്ണനെ റിമാന്‍ഡ് ചെയ്തു. മര്‍ദനത്തില്‍ അവശനായ ജയകൃഷ്ണന് അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ കോടതി നിര്‍ദേശിച്ചു.
deshabhimani 081012
Labels:
എസ്.എഫ്.ഐ,
പോലീസ്,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
എസ്എഫ്ഐ നേതാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. ചോര ഛര്‍ദിച്ച് അവശനായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യം നിഷേധിച്ചതിനെ തുടര്‍ന്ന് സിപിഐ എം പ്രവര്‍ത്തകരും നാട്ടുകാരും പൊലീസ് സ്റ്റേഷന് ഉപരോധിച്ചു. തുടര്‍ന്ന് ഡിവൈഎസ്പിയുടെ സാന്നിധ്യത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ സിഐയെ ചുമതലകളില്‍നിന്ന് മാറ്റി അന്വേഷണം നടത്താമെന്ന ഉറപ്പില്‍ സമരം അവസാനിപ്പിച്ചു.
ReplyDelete