Monday, October 8, 2012
സര്‍ക്കാര്‍ വഞ്ചനക്ക് മറയിടാന്‍ മാതൃഭൂമിയുടെ നിഴല്‍യുദ്ധം
എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്കായി രാജ്യവ്യാപകമായി ശബ്ദമുയര്‍ത്തി, സംസ്ഥാനത്ത് ഭരണം കിട്ടിയപ്പോള്‍ അവര്‍ക്ക് ആദ്യമായി സര്‍ക്കാര്‍ സഹായം നല്‍കിയ സിപിഐ എമ്മിനെയും ഇരകള്‍ക്കുവേണ്ടി എന്നും ശബ്ദമുയര്‍ത്തുന്ന സിഐടിയുവിനെയും അപകീര്‍ത്തിപ്പെടുത്തി യുഡിഎഫ് സര്‍ക്കാരിന്റെ വഞ്ചനക്ക് മറയിടാനുള്ള മാതൃഭൂമിയുടെ ശ്രമം പരിഹാസ്യമായി. വഴിപോക്കര്‍ നല്‍കുന്ന കത്ത് സിഐടിയുവിന്റേതാണെന്ന് പ്രഖ്യാപിച്ച് വാര്‍ത്ത കൊടുത്തവര്‍ അടുത്ത ദിവസം സിഐടിയുവിനും സിപിഐ എമ്മിനും എതിരെ ചിലരുടെ പ്രസ്താവനകള്‍ സംഘടിപ്പിച്ച് ആഘോഷിക്കുകയായിരുന്നു. കേന്ദ്ര മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ച ധനസഹായത്തില്‍നിന്ന് മഹാഭൂരിപക്ഷം ഇരകളെയും പുറത്താക്കിയ സര്‍ക്കാര്‍ വഞ്ചനക്ക് മറയിടാനാണ് മാതൃഭൂമിയുടെ നീക്കമെന്ന് വ്യക്തം.
കാസര്‍കോട് കാണുന്ന രോഗങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാനല്ലെന്ന് മാതൃഭൂമി സൃഷ്ടിച്ച "സിഐടിയു നേതാവ്" ഗംഗാധരന്‍നായര്‍ ആദ്യമായി പറയുന്നതല്ല. ഇതിനുമുമ്പും പലതവണ പരസ്യമായി പറഞ്ഞിട്ടുണ്ട്. അന്നേ ഇയാളുടെ അഭിപ്രായത്തെ സിഐടിയുവും പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എംപ്ലോയീസ് യൂണിയനും നിഷേധിച്ചതാണ്. ഗംഗാധരന്‍നായര്‍ക്ക് ഇപ്പോള്‍ യൂണിയനുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നെങ്കിലും അന്വേഷിച്ച് വാര്‍ത്ത കൊടുക്കാനുള്ള മാന്യത മാതൃഭൂമിക്കുണ്ടായില്ല. മുമ്പ് യൂണിയന്റെ കാസര്‍കോട് എസ്റ്റേറ്റ് കമ്മിറ്റി കണ്‍വീനറായി പ്രവര്‍ത്തിച്ചിരുന്നുവെന്നത് ശരിയാണ്. എന്നാല്‍ ഇപ്പോള്‍ അതെന്നല്ല യൂണിയന്റെ ഒരുസ്ഥാനവും വഹിക്കുന്നില്ല. കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്തതാണ്. എന്നിട്ടും സിഐടിയു നേതാവ് എന്ന നിലയിലാണ് വാര്‍ത്ത കൊടുത്തതും പരിസ്ഥിതി പ്രവര്‍ത്തകരുടെയും രാഷ്ട്രീയ നേതാക്കളുടെയും പ്രതികരണം സംഘടിപ്പിച്ചതും. പ്രതികരിക്കുന്നവര്‍ക്ക് അത് യൂണിയന്‍ നേതൃത്വം ആലോചിച്ച് കൊടുത്തതാണോ എന്നൊന്നും അന്വേഷിക്കേണ്ട കാര്യമില്ല. സിപിഐ എമ്മിനും സിഐടിയുവിനും എതിരെ പറയാന്‍ കിട്ടിയ അവസരമാണെന്ന് കരുതുന്നവരുമുണ്ടാകും.
പ്ലാന്റേഷന്‍ കോര്‍പറേഷന് കീഴിലെ മുഴുവന്‍ തൊഴിലാളികളെയും എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ ലിസ്റ്റിലുള്‍പ്പെടുത്തണമെന്ന് സിഐടിയു ജില്ലാസമ്മേളനം ഏകകണ്ഠമായി ആവശ്യപ്പെട്ട വാര്‍ത്ത വന്ന ദിവസംതന്നെയാണ് സിഐടിയുവിന്റെ പേരില്‍ എന്‍ഡോസള്‍ഫാനെ ന്യായീകരിച്ച് വാര്‍ത്ത കൊടുത്തത്. സുരക്ഷാമാര്‍ഗം സ്വീകരിക്കാതെ കീടനാശിനി നേരിട്ട് കൈകാര്യം ചെയ്ത തൊഴിലാളികളും അവരുടെ കുടുംബവുമാണ് ഈ ദുരന്തത്തിന് ഏറ്റവും കൂടുതല്‍ ഇരയായിട്ടുള്ളത്. എന്നാല്‍ അവരില്‍ പലരും ഈ ലിസ്റ്റില്‍ വന്നിട്ടില്ലെന്നാണ് സിഐടിയു കണ്ടെത്തിയത്. അവരെക്കൂടി ഉള്‍പ്പെടുത്തണമെന്ന് ജില്ലാസമ്മേളനംതന്നെ ആവശ്യപ്പെട്ടത് ദുരന്ത കാരണത്തെക്കുറിച്ച് സംഘടനക്ക് സംശയമില്ലെന്നതിന്റെ തെളിവാണ്.
ഗംഗാധരന്‍നായരുടെ അഭിപ്രായമുള്ള മറ്റു പലരും ഇവിടെയുണ്ട്. അത് അവര്‍ പരസ്യമായി പറഞ്ഞിട്ടുമുണ്ട്. കാര്‍ഷിക സര്‍വകലാശാലയിലെ പ്രമുഖര്‍ ഉന്നതവേദികളില്‍ പറയുന്ന അഭിപ്രായമാണിത്. എന്തിനേറെ കേരളത്തിന്റെ കൃഷിമന്ത്രി കെ പി മോഹനും ഈ അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചതാണ്. കേന്ദ്രമന്ത്രി കെ വി തോമസ് ഇവിടെവന്ന് രോഗകാരണം എന്‍ഡോസള്‍ഫാനല്ലെന്ന് പ്രസംഗിച്ചതുമാണ്. അന്നൊന്നും കാണാത്ത ആവേശം എങ്ങനെയാണ് മാതൃഭൂമിക്ക് ഗംഗാധരന്‍നായരുടെ കത്തില്‍നിന്ന് കിട്ടിയത്. കെ പി മോഹനന്റെ പ്രസ്താവനക്കെതിരെ പ്രതികരണം സംഘടിപ്പിക്കാതിരുന്നവര്‍ കെ വി തോമസിന്റെ പ്രസംഗം മുക്കിയവരാണെന്ന് മറക്കരുത്. എല്ലാ പത്രങ്ങളും ചാനലുകളും തോമസിന്റെ പ്രസംഗം ശരിയായി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മാതൃഭൂമി ഒന്നാംപേജില്‍ എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള കീടനാശിനി രാജ്യവ്യാപകമായി നിരോധിക്കുമെന്ന് തോമസ് പറഞ്ഞതായാണ് വാര്‍ത്തകൊടുത്തത്. അതുമാത്രമല്ല, 2010ലെ ജനീവ കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കുന്നതിനെതിരെ വോട്ട് ചെയ്ത ഏകരാജ്യം ഇന്ത്യയായിരുന്നു. ആ വാര്‍ത്ത ഒരാഴ്ച മുക്കിയ പത്രമാണിത്. കാരണം അപ്പോള്‍ കേരളത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. യുഡിഎഫിന് എതിരാകുമെന്ന് വിചാരിച്ച് മിണ്ടാതിരുന്നവര്‍ വ്യക്തിപരമായ ഖ്യാതിക്കുവേണ്ടി സിഐടിയുവിന്റെ പേര് ദുരുപയോഗം ചെയ്യുന്ന ആളുടെ പ്രസ്താവന കൊണ്ടാടുന്നതിലെ രാഷ്ട്രീയം മനസിലാക്കാന്‍ കഴിയുന്നവരാണ് ജില്ലയിലെ ജനങ്ങള്‍.
എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്ക് സഹായം ചെയ്തത് ആരാണെന്ന് പറയാന്‍ ഈ പത്രമോ പ്രതികരണവുമായി ഇറങ്ങുന്നവരോ തയ്യാറാകുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നില്ലായിരുന്നെങ്കില്‍ സര്‍ക്കാരിന്റേതായി ചില്ലിക്കാശ് കിട്ടുമായിരുന്നില്ല. ഡിവൈഎഫ്ഐ കേസ് കൊടുത്തില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ കേരളത്തിലുള്‍പ്പെടെ എന്‍ഡോസള്‍ഫാന്‍ തിരിച്ചുവന്നേനെ. പി കരുണാകരന്‍ എംപിയുടെ ഇടപെടലിന്റെ ഭാഗമായി നബാര്‍ഡ് 130 കോടി രൂപയുടെ പദ്ധതിയാണ് ഈ മേഖലയില്‍ നടപ്പാക്കുന്നത്. ഇടതുപക്ഷം നേതൃത്വം നല്‍കുന്ന ജില്ലാപഞ്ചായത്താണ് ഇരകളുടെ പ്രശ്നങ്ങള്‍ അപ്പപ്പോള്‍ സര്‍ക്കാരിന്റെ മുമ്പില്‍ അവതരിപ്പിക്കുന്നതും ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നതും അത് നടപ്പാക്കുന്നതും. ഡിവൈഎഫ്ഐ ഒരു കോടിയോളം രൂപ പിരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നുണ്ട്. ദുരന്തബാധിതര്‍ക്കായി ഇത്രയും ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന മറ്റേത് സംഘടനയാണുള്ളത്.
പത്രങ്ങളിലും ചാനലുകളിലും പേര് വരണമെന്നതിനപ്പുറം മറ്റ് ലക്ഷ്യമൊന്നുമില്ലാത്തവര്‍ നിരവധിയുള്ള മേഖലയാണിത്. അവിടെയാണ് വഴിപോക്കനെ സിഐടിയു നേതാവാക്കി ചിത്രീകരിച്ച് ദുരന്തബാധിതരുടെ ഏത് പ്രശ്നത്തിലും അവര്‍ക്കൊപ്പം നിന്ന് പോരാടുന്ന സിഐടിയുവിനെയും സിപിഐ എമ്മിനെയും താറടിക്കാനുള്ള അപഹാസ്യമായ ശ്രമം. രാഷ്ട്രീയ യജമാനനെ പ്രീതിപ്പെടുത്താന്‍ ദേശീയ പാരമ്പര്യമുള്ള പത്രം ഇത്രയും തരംതാഴാന്‍ പാടില്ലെന്നാണ് ജനങ്ങളുടെ അഭിപ്രായം. നിഴലിനോടാണ് ഇവരുടെ യുദ്ധമെന്ന് ഓര്‍ക്കുന്നത് നല്ലതാണ്.
മാധ്യമവേട്ട പ്രതിഷേധാര്‍ഹം: കെ പി സതീഷ്ചന്ദ്രന്‍
എന്‍ഡോസള്‍ഫാന് അനുകൂലമായി മുഖ്യമന്ത്രിക്ക് കത്തയച്ച എം ഗംഗാധരന്‍ നായരുമായി പാര്‍ടിക്ക് ഒരുതരത്തിലുമുള്ള ബന്ധവുമില്ലെന്ന് സിപിഐ എം നേരത്തേ വ്യക്തമാക്കിയതാണെന്ന് ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സിപിഐ എം നിലപാട് വ്യക്തമാക്കുകയും എന്‍ഡോസള്‍ഫാന്‍ കാരണം ദുരിതമനുഭവിക്കുന്ന രോഗികള്‍ക്ക് പരമാവധി സഹായം ലഭ്യമാക്കാന്‍ വേണ്ട ഇടപെടല്‍ നടത്തുന്നുമുണ്ട്. വാസ്തവമിതായിരിക്കെ ഇതിന്റെപേരില്‍ സിപിഐ എമ്മിനെ വേട്ടയാടുന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണ്- സതീഷ്ചന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani 081012
Subscribe to:
Post Comments (Atom)
എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്കായി രാജ്യവ്യാപകമായി ശബ്ദമുയര്‍ത്തി, സംസ്ഥാനത്ത് ഭരണം കിട്ടിയപ്പോള്‍ അവര്‍ക്ക് ആദ്യമായി സര്‍ക്കാര്‍ സഹായം നല്‍കിയ സിപിഐ എമ്മിനെയും ഇരകള്‍ക്കുവേണ്ടി എന്നും ശബ്ദമുയര്‍ത്തുന്ന സിഐടിയുവിനെയും അപകീര്‍ത്തിപ്പെടുത്തി യുഡിഎഫ് സര്‍ക്കാരിന്റെ വഞ്ചനക്ക് മറയിടാനുള്ള മാതൃഭൂമിയുടെ ശ്രമം പരിഹാസ്യമായി. വഴിപോക്കര്‍ നല്‍കുന്ന കത്ത് സിഐടിയുവിന്റേതാണെന്ന് പ്രഖ്യാപിച്ച് വാര്‍ത്ത കൊടുത്തവര്‍ അടുത്ത ദിവസം സിഐടിയുവിനും സിപിഐ എമ്മിനും എതിരെ ചിലരുടെ പ്രസ്താവനകള്‍ സംഘടിപ്പിച്ച് ആഘോഷിക്കുകയായിരുന്നു. കേന്ദ്ര മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ച ധനസഹായത്തില്‍നിന്ന് മഹാഭൂരിപക്ഷം ഇരകളെയും പുറത്താക്കിയ സര്‍ക്കാര്‍ വഞ്ചനക്ക് മറയിടാനാണ് മാതൃഭൂമിയുടെ നീക്കമെന്ന് വ്യക്തം
ReplyDelete